കാഴ്ച്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് 

ഒറ്റൂർ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് എല്ലാ പൗരന്മാർക്കും സമത്വവും ആരോഗ്യവും സുസ്ഥിരവുമായ ജീവിതം ഉറപ്പുവരുത്തുന്ന, മാലിന്യമുക്തമായ ഒരു മാതൃക ഗ്രാമപഞ്ചായത്തായി ഒറ്റൂരിനെ മാറ്റുക.

 

ദൗത്യം

ഒറ്റൂർ ഗ്രാമപഞ്ചായത്തിൻ്റെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ ചെയ്യുന്ന പ്രധാന ദൗത്യങ്ങൾ 

  1. അടിസ്ഥാന സൗകര്യ വികസനം: മികച്ച റോഡുകൾ, കുടിവെള്ളം, വൈദ്യുതി, തെരുവുവിളക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക.
  2. ആരോഗ്യ-വിദ്യാഭ്യാസ സംരക്ഷണം: ആരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക, ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കുക.
  3. മാലിന്യ സംസ്കരണം: ഖര-ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക.
  4. ദാരിദ്ര്യ ലഘൂകരണം: തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ സഹായിക്കുകയും ചെയ്യുക.
  5. കൃഷി സംരക്ഷണം: പ്രാദേശിക കൃഷിയെയും പരമ്പരാഗത തൊഴിലുകളെയും പ്രോത്സാഹിപ്പിക്കുക.
  6. സേവന വിതരണം: സർക്കാർ സേവനങ്ങൾ കാര്യക്ഷമമായും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കുക.